06 June, 2018 03:21:34 PM


റിസർവ് ബാങ്കിന് പുതിയ വായ്പാനയം: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തി

ഭവന-വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരും




ദില്ലി: റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്താനാണ് തീരുമാനം. ഇതോടെ ഭവന-വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരുമെന്നുറപ്പായി. നാലര വർഷത്തിനു ശേഷമാണ് റിസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചത്. 2014 ജ​നു​വ​രി​യിലാണ് ഇതിനു മുൻപ് ആർബിഐ നിരക്കുയർത്തിയത്. റിസർവ് ബാങ്കിന്‍റെ പണനയ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 

രാ​ജ്യ​ത്ത് ചി​ല്ല​റ വി​ല​ക്ക​യ​റ്റം കൂ​ടി​വ​രുന്നതും സേ​വ​ന​മേ​ഖ​ല​യി​ലെ വി​ല​ക്ക​യ​റ്റം ആ​റു ശ​ത​മാ​നം ക​വി​ഞ്ഞതും ജ​നു​വ​രി-​മാ​ർ​ച്ചി​ലെ ഉ​യ​ർ​ന്ന ജി​ഡി​പി വ​ള​ർ​ച്ച (7.7 ശ​ത​മാ​നം)​യും നി​ര​ക്ക് കൂ​ട്ടു​ന്ന​തി​ന് അ​നു​കൂ​ല​ ഘടകങ്ങളായെന്നാണ് സൂചന. സാ​ധാ​ര​ണ ര​ണ്ടു ദി​വ​സം ചേ​രു​ന്ന പ​ണ​ന​യ ക​മ്മി​റ്റി ഇ​ത്ത​വ​ണ മൂ​ന്നു ദി​വ​സ​മാ​ണു ചേ​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച യോ​ഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്



Share this News Now:
  • Google+
Like(s): 70