06 June, 2018 03:17:28 PM


തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോർട്ടിനെതിരെ കളക്ടറുടെ ഉത്തരവ്

64 സെന്‍റ് വരുന്ന പാർക്കിംഗ് സ്ഥലം പൊളിച്ചുമാറ്റണമെന്നാണ് ഉത്തരവ്




ആലപ്പുഴ: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ടിന്‍റെ പാർക്കിംഗ് സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. 64 സെന്‍റ് വരുന്ന പാർക്കിംഗ് സ്ഥലം പൊളിച്ചുമാറ്റണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കന്പനിയുടെയും പേരിലാണ് നോട്ടീസ്. സ്ഥാനം ഒഴിയുന്നതിന് തൊട്ടു മുൻപാണ് ജില്ലാ കളക്ടർ ടി.വി.അനുപമയുടെ ഉത്തരവ്.

റിസോർട്ടിന്‍റെ പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും മണ്ണിട്ട് നികത്തിയെടുത്ത് നിർമിച്ചതാണെന്നും ഇവ പൂർവസ്ഥിതിയിലാക്കണമെന്നുമാണ് കളക്ടറുടെ ഉത്തരവ്. നിശ്ചിത കാലയളവിനുള്ളിൽ പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൂർവസ്ഥിയിലാക്കുന്നില്ലെങ്കിൽ ജില്ലാ ഭരണകൂടം തുടർ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്



Share this News Now:
  • Google+
Like(s): 63