06 June, 2018 10:43:30 AM


രാജ്യസഭാ സീറ്റ്: അവകാശ വാദവുമായി കേരളാ കോണ്‍ഗ്രസ്; പിന്തുണയുമായി മുസ്ലിം ലീഗ്

ജോസ്.കെ.മാണി എംപി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണും




തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ തർക്കം തുടരുന്നതിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി സീറ്റാവശ്യവുമായി കേരള കോൺഗ്രസും രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി വൈസ്ചെയർമാനും എംപിയുമായ ജോസ്.കെ.മാണി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണും. ഇതിനായി അദ്ദേഹം ഇന്ന് ദില്ലിയിലെത്തുമെന്നാണ് വിവരം. കൂടിക്കാഴ്ചയിൽ മുന്നണിയിലേക്കുള്ള മാണിയുടെ മടങ്ങിവരവും ചർച്ചയാകുമെന്നാണ് സൂചന. 

രാജ്യസഭാ സീറ്റ് തർക്കം യുഡിഎഫിന് ബാലികേറാമലയാകുന്നതിനിടെ അവകാശവാദമുന്നയിക്കാനുള്ള കേരള കോൺഗ്രസ് നീക്കത്തെ പിന്തുണച്ച് മുസ്‌ലീം ലീഗും രംഗത്തെത്തി. ഒഴിവു വരുന്ന രാജ്യസഭ സീറ്റിന് കേരള കോൺഗ്രസിനും അർഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് ദേശിയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോസ്.കെ.മാണി എംപി രാഹുൽ ഗാന്ധിയെ കാണുമെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്



Share this News Now:
  • Google+
Like(s): 141