Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

06 June, 2018 10:43:01 AM


കുഴല്‍മന്ദത്ത് അഞ്ചു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

ഉത്പന്നങ്ങള്‍ കോയമ്പത്തൂരില്‍ നിന്ന് കടത്തികൊണ്ട് വന്നത്





പാലക്കാട്: ആഡംബര കാറില്‍ കടത്തിയ അഞ്ചു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പാലക്കാട് കുഴല്‍മന്ദത്ത് വെച്ച് എക്‌സൈസ് സംഘം പിടികൂടി. പാലക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ജി ഉദയകുമാറിന്റെ നേതൃത്വത്തില്‍ ചിതലി ജംഗ്ഷനില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തി കൊണ്ടുവന്ന 6000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.


തൃശൂര്‍, കൂര്‍ക്കഞ്ചേരി എസ്എന്‍ നഗറില്‍ കണ്ണന്‍, കിലകത് വീട്ടില്‍ ഷിനോജ്, വലപാട് ഇടമുട്ടം അരിപ്പിത്തി വീട്ടില്‍ അനില്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണന്‍ ജേക്കബ് ജോണിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.


അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജാസിംഗ്, ആലത്തൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജശേഖരന്‍ തമ്പി എന്നിവര്‍ സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്തു. ഉത്പന്നങ്ങള്‍ കോയമ്പത്തൂരില്‍ നിന്ന് കടത്തികൊണ്ട് വന്നതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.



Share this News Now:
  • Google+
Like(s): 26