Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

06 June, 2018 08:00:19 AM


കാപ്പി വീണ നിലം വൃത്തിയാക്കുന്ന നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി; കണ്ടു പടിക്കട്ടെ നമ്മുടെ നേതാക്കൾ

മാര്‍ക്ക് റുട്ടിന്‍റെ മാതൃകാ പ്രവർത്തിയുടെ വീഡിയോ വൈറലായി




കൊച്ചി: നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടിന്‍റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്‍റെ കയ്യിലുണ്ടായിരുന്ന കാപ്പി താഴേക്കു വീണപ്പോള്‍, യാതൊരു മടിയും കൂടാതെ തറ തുടച്ചുവൃത്തിയാക്കുന്ന മാര്‍ക്കിനെയാണ് വീഡിയോയില്‍ കാണാനാവുക. ഇതിനോടകം ലോകശ്രദ്ധ പിടിച്ചു പറ്റിയ ഈ സംഭവത്തിന്‍റെ വീഡിയോ ലക്ഷകണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.


പാര്‍ലമെന്റിലേക്കു പോകുന്നതിനിടെയാണ് മാര്‍ക്കിന്‍റെ കയ്യില്‍നിന്ന് കാപ്പി താഴെ വീണത്. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ സമീപത്തെ മേശയില്‍ വയ്ക്കുകയും ശുചീകരണ ജീവനക്കാരനില്‍നിന്ന് മോപ്പ് വാങ്ങി തറ തുടച്ചു വൃത്തിയാക്കുകയുമായിരുന്നു. പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായ ഈ അപ്രതീക്ഷിത പ്രവൃത്തി കണ്ട് പാര്‍ലമെന്റിലെ ശുചീകരണത്തൊഴിലാളികള്‍ അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.



വീഡിയോ പ്രചരിക്കുന്നതോടൊപ്പം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ജനപ്രതിനിധികളുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തുന്നുമുണ്ട്. വന്‍ സുരക്ഷാ സന്നാഹവും നിലത്ത് കിടക്കുന്ന ഒരു മൊട്ടുസൂചി എടുക്കാന്‍ പോലും പരിചാരകരുമായി നടക്കുന്ന നമ്മുടെ നേതാക്കള്‍ കണ്ടു പടിക്കട്ടെ ഇദ്ദേഹത്തെ പോലെയുള്ളവരെ.



Share this News Now:
  • Google+
Like(s): 155