06 June, 2018 08:00:01 AM


മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ആര്‍ ടി ഓ​ഫീ​സ് സൂപ്രണ്ട് അ​റ​സ്റ്റി​ൽ

അപകടമുണ്ടാക്കിയ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചത് നാട്ടുകാര്‍





തൃ​ശൂ​ർ: മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം ആ​ർ​ടി ഓ​ഫീ​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട​ന്‍റ് സ​ന്തോ​ഷി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. 

ഒു​റ്റ​പ്പാ​ല​ത്തു​നി​ന്നു തൃ​ശൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു സ​ന്തോ​ഷ്. ചെ​റു​തു​രു​ത്തി​യി​ൽ​വ​ച്ച്, അ​മി​ത​വേ​ഗ​ത​യി​ൽ സ​ന്തോ​ഷ് ഓ​ടി​ച്ച കാ​ർ ക​ട​ലാ​സ് വി​ൽ​ക്കു​ന്ന ഉ​ന്തു​വ​ണ്ടി​യി​ൽ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ർ കാ​റി​നെ പി​ന്തു​ട​ർ​ന്നു. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ലും സ​ന്തോ​ഷി​ന്‍റെ കാ​ർ ഉ​ര​സി. ഇ​തോ​ടെ നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു



Share this News Now:
  • Google+
Like(s): 148