Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

05 June, 2018 09:53:59 PM


'എന്‍റെ മരം നമ്മുടെ മരം' പദ്ധതിയ്ക്ക് ഏറ്റുമാനൂര്‍ ശക്തിനഗറില്‍ തുടക്കം

വൃക്ഷതൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു



ഏറ്റുമാനൂര്‍:  ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസി‍ഡന്‍റ്സ് അസോസിയേഷന്‍ 'എന്‍റെ മരം നമ്മുടെ മരം' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പാലാ ആര്‍ഡിഓ അനില്‍ ഉമ്മന്‍ വൃക്ഷതൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വൃക്ഷതൈകളുടെ വിതരണോദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് നിര്‍വ്വഹിച്ചു. പൊതുസ്ഥലങ്ങളിലേതു കൂടാതെ ഒരു വീട്ടില്‍ ഒരു വര്‍ഷം കുറഞ്ഞത് ഒരു മരം എങ്കിലും വെച്ചുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യം. പ്ലാവ്, മഹാഗണി, പുളി, ആരിവേപ്പ് തുടങ്ങിയ വൃക്ഷതൈകളാണ് തുടക്കത്തില്‍ വിതരണം ചെയ്തത്.



വൃക്ഷതൈകളോടൊപ്പം പച്ചക്കറിവിത്തുകളും സൗജന്യമായി വിതരണം ചെയ്തു. ഏറ്റുമാനൂര്‍ ടൗണ്‍ ഉള്‍പ്പെടുന്ന അസോസിയേഷന്‍ പ്രവര്‍ത്തനപരിധി പ്ലാസ്റ്റിക്മാലിന്യങ്ങളില്‍ നിന്നും വിമുക്തമാക്കുന്ന പദ്ധതിയ്ക്ക് ഉടന്‍ തുടക്കം കുറിക്കും. മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ഹരിതവിപ്ലവത്തിന്‍റെ ഭാഗമായി നഗരസഭാ അധികൃതരുമായി കൂടിയാലോചിച്ച് അസോസിയേഷന്‍ പരിധിയില്‍ ഫ്ലക്സ് ബോര്‍ഡുകളുടെയും ബാനറുകളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് പറഞ്ഞു.

നഗരസഭാ 34-ാം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ സുരേഷ്, അസോസിയേഷന്‍ രക്ഷാധികാരി ബി.സുശീലന്‍ നായര്‍, ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ്മാരായ ബി.മോഹന്‍ഭാസ്കര്‍, രാജു മാതിരപ്പള്ളില്‍, ജോയിന്‍റ് സെക്രട്ടറിമാരായ ടി.ജി.രാമചന്ദ്രന്‍ നായര്‍, അശോക് ആര്‍ നായര്‍, അനില്‍കുമാര്‍, ജി.മാധവന്‍കുട്ടിനായര്‍, ബി.അരുണ്‍കുമാര്‍, പ്രദീപ്കുമാര്‍ എ.വി., അമ്മിണി എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 75