05 June, 2018 09:39:56 PM
മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
കൂത്തുപറമ്പ് പൂള ബസാർ കുറ്റേരിക്കുന്നുമ്മൽ മനോജ് ആണു മരിച്ചത്
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്തു പഴയനിരത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ആറാംമൈൽ പൂള ബസാറിലെ കുറ്റേരിക്കുന്നുമ്മൽ വീട്ടിൽ കെ. മനോജ് (46) ആണു മരിച്ചത്. വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിനു ചുറ്റും ആറടിയോളം ഉയരത്തിൽ ചെങ്കൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
പൂർണമായും മണ്ണിനടിയിൽ അകപ്പെട്ടുപോയതിനാൽ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്നു മനോജിന്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിടിയുന്നതു കണ്ട് മറ്റു തൊഴിലാളികൾ ഓടിരക്ഷപ്പെടുകയായിരുന്നു. മനോജ് ഉൾപ്പെടെ നാലു പുരുഷൻമാരും മൂന്നു സ്ത്രീകളുമായിരുന്നു ജോലിക്കുണ്ടായിരുന്നത്