05 June, 2018 08:25:07 PM


ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

നിലവില്‍ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ് ബിനോയ് വിശ്വം



തിരുവനന്തപുരം: ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. രാജ്യസഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്‍റേതാണ് തീരുമാനം. നിലവില്‍ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ് ബിനോയ് വിശ്വം. കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ബിനോയ് വിശ്വത്തിനുള്ള അനുകൂല ഘടകം. ഈ മാസം 21 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന  തെരഞ്ഞെടുപ്പില്‍ രണ്ട് പേരെ എല്‍ഡിഎഫിനും, ഒരാളെ യുഡിഎഫിനും ജയിപ്പിക്കാനാവും.



Share this News Now:
  • Google+
Like(s): 91