Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

05 June, 2018 08:13:36 PM


കെവിന്‍ വധം: നീനുവിനും അമ്മയ്ക്കും മാനസികരോഗമെന്ന് പിതാവ് കോടതിയില്‍

ആറ് പ്രതികളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു





ഏറ്റുമാനൂര്‍: കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്‍റെ ഭാര്യ നീനുവിനെ മാനസിക രോഗ ചികിത്സയ്ക്കായി കെവിന്‍റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നീനുവിന്‍റെ പിതാവ് ചാക്കോ കോടതിയെ സമീപിച്ചു. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ടെന്നും ചികിത്സക്ക് തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 

ചികിത്സാ കാര്യം കസ്റ്റഡി അപേക്ഷയിലെ വാദത്തിനിടെ  ഉന്നയിച്ചിരുന്നെങ്കിലും അപ്രസക്തമെന്ന് ചൂണ്ടിക്കാട്ടി കോടതി അത് നേരത്തെ പരിഗണിച്ചിരുന്നില്ല. മറ്റൊരപേക്ഷ നല്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ചികിത്സയ്ക്കായി നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാക്കോ കോടതിയെ സമീപിച്ചത്. ചാക്കോയുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി. 

കേസിലെ മുഖ്യപ്രതി ഷാനു, പിതാവ് ചാക്കോ എന്നിവരടക്കം ആദ്യ ആറ് പ്രതികളെ നാല് ദിവസത്തേക്ക് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഷാനുവിനേയും ചാക്കോയേയും കൂട്ടി തെളിവെടുപ്പ് നടത്തണം,  മൊബൈല്‍ കണ്ടെത്തണം, പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം എന്നിങ്ങനെ പൊലീസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് വീണ്ടും കസ്റ്റഡിയില്‍ നല്കിയത്.

കെവിൻ കേസിൽ ഗാന്ധി നഗർ സ്റ്റേഷനിലെ മുൻ എസ് ഐ ഉൾപ്പടെ 4 പൊലീസുകാർക്കെതിരെയുള്ള നടപടി തുടങ്ങി. പോലീസുകാരുടെ ഭാഗത്തുനിന്നുള്ള വീഴ്ച പരിശോധിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി ഇവർക്ക് നോട്ടീസ് നൽകും. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യം. പിരിച്ച് വിടൽ ഉൾപ്പടെയുള്ള നടപടികളാണ് ആലോചിക്കുന്നത്. 

മുഖ്യപ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ഏറ്റുമാനൂർ കോടതി ജാമ്യം അനുവദിച്ച എഎസ് ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. കൈക്കൂലി കേസ് അന്വേഷിക്കുന്ന ചങ്ങനാശേരി ഡിവൈഎസ്പിയാണ് കോടതിയെ സമീപിക്കുക. ജാമ്യം ലഭിച്ച പൊലീസുകാർക്ക് എതിരെ നടപടി എടുത്താൽ നിയമപരമായി ചോദ്യ ചെയ്യപ്പെടാമെന്നാണ് നിയമോപദേശം. അതിനാലാണ് അന്വേഷണ സംഘം ജാമ്യം റദ്ദാക്കാനുള്ള നീക്കം തുടങ്ങിയത്



Share this News Now:
  • Google+
Like(s): 74