Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

05 June, 2018 09:01:38 AM


തീരദേശത്ത് ചൂടുകാറ്റ്; കൃഷി വിളകള്‍ കരിഞ്ഞുണങ്ങി

പ്രകൃതിയിലുണ്ടാകുന്ന പ്രതിഭാസങ്ങളുടെ ഭാഗമാണെന്ന് വിദഗ്ദ്ധര്‍



ആലപ്പുഴ: ചേര്‍ത്തല തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് തീരദേശത്ത് വീശിയ ചൂടുകാറ്റില്‍ വ്യാപകമായ കൃഷിനാശം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചൂടുകാറ്റ് വീശിയത്. വാഴ, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവ കാറ്റേറ്റ് മഞ്ഞക്കളര്‍ ആവുകയും ഇലകള്‍ കരിഞ്ഞുണങ്ങുകയും ചെയ്തു. പരുത്തി, പുന്നമരം, ഇലഞ്ഞി മരങ്ങളും കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിയിലുണ്ടാകുന്ന ചില പ്രതിഭാസങ്ങളുടെ ഭാഗമാണെന്നും ഭയപ്പെടാനില്ലെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് പ്രകൃതിക്ഷോഭത്തില്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു



Share this News Now:
  • Google+
Like(s): 21