05 June, 2018 08:21:41 AM


ചാര പ്രവർത്തനം; മുൻ അമേരിക്കൻ ഇന്‍റലിജന്‍റ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

എ​ട്ട് ല​ക്ഷം ഡോ​ള​റിന് പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചൈനയ്ക്ക് ചോ​ർ​ത്തി ന​ൽ​കി​




വാ​ഷിം​ഗ്ട​ൺ: ചൈ​ന​യ്ക്കാ​യി ചാ​ര പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ഒ​രാ​ളെ അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ എ​ഫ്ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. മു​ൻ അ​മേ​രി​ക്ക​ൻ ഡി​ഫ​ൻ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ റോ​ൺ റോ​ക്‌​വെ​ൽ ഹാ​ൻ​സ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് എ​ഫ്ബി​ഐ അ​ധി​കൃ​ത​ർ 58 വ​യ​സു​കാ​ര​നാ​യ ഹാ​ൻ​സ​ണെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

രാ​ജ്യ​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ഇ​യാ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ട്ട് ല​ക്ഷം ഡോ​ള​ർ ഹാ​ൻ​സ​ൺ ചൈ​ന​യു​ടെ പ​ക്ക​ൽ നി​ന്നും കൈ​പ​റ്റി​യെ​ന്നാ​ണ് സൂ​ച​ന. രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് തു​ര​ങ്കം വ​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും മു​ൻ​പ് ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു എ​ന്ന​ത് ഹാ​ൻ​സ​ൺ മ​റ​ന്നു എ​ന്ന​ത് ഞെ​ട്ടി​ച്ചു​വെ​ന്നും അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ർ​ണി ജ​ന​റ​ൽ ജോ​ൺ ഡി​മേ​ഴ്സ് പ​റ​ഞ്ഞു. ഹാ​ൻ​സ​ണെ അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

2006ൽ ​അ​മേ​രി​ക്ക​ൻ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഹാ​ൻ​സ​ണ് ഒ​ന്നി​ലേ​റ ഭാ​ഷ​ക​ൾ അ​നാ​യാ​സ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​കു​മെ​ന്ന് എ​ഫ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഡി​ഐ​എ വി​ട്ട ശേ​ഷം ഇ​യാ​ൾ നി​ര​ന്ത​ര​മാ​യി ചൈ​ന​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും 2013-2017 കാ​ല​ഘ​ട്ട​ത്തി​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്രാ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നും പ​റ​ഞ്ഞ എ​ഫ്ബി​ഐ അ​ധി​കൃ​ത​ർ വ​ർ​ഷ​ങ്ങ​ളാ​യി ചാ​ര​പ്ര​വൃ​ത്തി തു​ട​രു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യെ​ന്നും വ്യ​ക്ത​മാ​ക്കി. 

നേ​ര​ത്തെ, രാ​ജ്യ​ത്തെ വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷം ഇ​ത്ത​ര​ത്തി​ൽ ചാ​ര പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന് മു​ൻ​പും ആ​ളു​ക​ൾ അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്താ​ണ് മു​ൻ സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ജെ​റി ചോ​ൻ ഷിം​ഗ് സ​മാ​ന​മാ​യ കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​ത്. മു​ൻ സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ​വി​ൻ മ​ല്ലോ​റി​യെ​യും ഇ​തേ കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്



Share this News Now:
  • Google+
Like(s): 125