04 June, 2018 08:34:02 PM


കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം: കേന്ദ്ര കൃഷി മന്ത്രിക്കെതിരെ കേസ്

കേസ് സാമൂഹ്യ പ്രവര്‍ത്തക തമന്ന ഹാഷ്മിയുടെ പരാതിയില്‍




ദില്ലി: കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിനെതിരെ കേസെടുത്തു. സാമൂഹ്യ പ്രവര്‍ത്തകയായ തമന്ന ഹാഷ്മി നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസ് ജൂണ്‍ 14-ന് കോടതി പരിഗണിക്കും. കര്‍ഷകരെ മന്ത്രി അപമാനിച്ചു എന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.


കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത് മാധ്യമ ശ്രദ്ധ നേടാനാണെന്നാണ് എന്നാണ് രാധാ മോഹന്‍ സിംഗ് പറഞ്ഞത്. രാജ്യത്ത് 12 കോടിയിലധികം കര്‍ഷകര്‍ ഉണ്ട്. വിവിധ കര്‍ഷക സംഘടനകളും ഉണ്ട്. മാധ്യമ ശ്രദ്ധ നേടുന്നതിനാണ് ഇവര്‍ സമരം ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു. വിവാദ പ്രസ്താവ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെതന്നെ രംഗത്തെത്തിത്തിയിരുന്നു.


ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷര്‍ വിവിധ സംസ്ഥാനങ്ങളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ഉത്പന്നങ്ങള്‍ റോഡുകളില്‍ വലിച്ചെറിഞ്ഞാണ് കര്‍ഷകര്‍ പ്രതിക്ഷേധിച്ചത്



Share this News Now:
  • Google+
Like(s): 31