04 June, 2018 08:13:45 PM


കെഎസ്ആര്‍ടിസി: അവധിയെടുത്ത ജീവനക്കാര്‍ ഒന്നര മാസത്തിനകം ജോലിയില്‍ പ്രവേശിക്കണം

ദീര്‍ഘകാല അവധിയില്‍ നാനൂറിലധികം ജീവനക്കാര്‍





കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത ജീവനക്കാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി ഒന്നര മാസം സമയം അനുവദിച്ചു. നാനൂറിലധികം ജീവനക്കാരാണ് ദീര്‍ഘകാല അവധിയില്‍ പോയത്. അടിയന്തിരമായി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചു വിടുമെന്ന് കാണിച്ച്‌ എം.ഡി സര്‍ക്കുലര്‍ അയച്ചിരുന്നു.


ഇതിനെതിരെ ജോലിയില്‍ പ്രവേശിക്കുന്നതിന് രണ്ടു മാസത്തിലധികം സമയം ആവശ്യപ്പെട്ട് അവധിയിലുള്ള ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, പരമാവധി ഒരു മാസം സമയം നല്‍കാമെന്ന് എം.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒന്നര മാസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.



Share this News Now:
  • Google+
Like(s): 38