04 June, 2018 06:41:46 PM


സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ: പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ക​ർ​ണാ​ട​ക സ്വ​ദേ​ശി​ വ​രു​ണ്‍ ആ​ണ് ദില്ലി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്ദില്ലി: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ വ​രു​ണ്‍ (28) ആ​ണ് ദില്ലി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. വൈ​കി​യെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വ​രു​ണി​ന് ദില്ലി പ​ഹാ​ഡ്ഗ​ഞ്ചി​ലെ യു​പി​എ​സ് സി ​പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​ട​ങ്ങി​പ്പോ​യ വ​രു​ണ്‍ രാ​ജേ​ന്ദ്ര ന​ഗ​റി​ലെ വാ​ട​ക​വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.


വ​രു​ണി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു. സി​വി​ൽ സ​ർ​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ക​ൾ ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. വ​രു​ണ്‍ ദീ​ർ​ഘ​കാ​ല​മാ​യി ഈ ​പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​ത്തു​ വ​രി​ക​യാ​യി​രു​ന്നു. ഇ​ത് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് വ​രു​ണ്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.Share this News Now:
  • Google+
Like(s): 262