Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

03 June, 2018 11:12:35 PM


സാ​ങ്കേ​തി​ക ത​ക​രാ​ർ; ക​രി​പ്പൂ​രി​ൽ വി​മാ​നം തി​രി​ച്ചു വി​ളി​ച്ചു

എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തിന്‍റെ സര്‍വ്വീസാണ് മുടങ്ങിയത്




മലപ്പുറം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക് ഓ​ഫി​നാ​യി റ​ണ്‍​വേ​യി​ലേ​ക്കു നീ​ങ്ങി​യ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടാ​യ​തു​മൂ​ലം സ​ർ​വീ​സ് മു​ട​ങ്ങി. രാ​വി​ലെ 11.40 നാ​ണ് സം​ഭ​വം. ത​ക​രാ​ർ ക​ണ്ട​തോ​ടെ പ​റ​ക്ക​ൽ ത​ട​ഞ്ഞ എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ വി​മാ​ന​ത്തെ തി​രി​ച്ച് വി​ളി​ച്ച് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി ദോ​ഹ​യി​ലേ​ക്കു പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​നാ​ണ് ത​ക​രാ​ർ ക​ണ്ട​ത്. ക​രി​പ്പൂ​രി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ക​യ​റി​യ ശേ​ഷം റ​ണ്‍​വേ​യി​ലേ​ക്കു പു​റ​പ്പെ​ട്ട​താ​യി​രു​ന്നു വി​മാ​നം. ടേ​ക്ക് ഓ​ഫി​നു തൊ​ട്ടു മു​ൻ​പു പ്ര​ശ്നം ക​ണ്ടെ​ത്തി​യ​തി​നാ​ൽ എ​യ​ർ ക​ണ്‍​ട്രോ​ൾ വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ചു വി​മാ​നം പാ​ർ​ക്കിം​ഗ് ബേ​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചെ​ത്തി​ക്കു​ക​യാ​യി​രു​ന്നു



Share this News Now:
  • Google+
Like(s): 26