03 June, 2018 10:51:33 PM


മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ലീ​ലാ മേ​നോ​ൻ അ​ന്ത​രി​ച്ചു

ജ​ൻ​മ​ഭൂ​മി ചീ​ഫ് എ​ഡി​റ്റ​റായിരുന്നു




കൊ​ച്ചി: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും ജ​ൻ​മ​ഭൂ​മി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ലീ​ലാ മേ​നോ​ൻ(86) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സി​ഗ്നേ​ച്ച​ർ ഓ​ൾ​ഡേ​ജ് ഹോ​മി​ലാ​യി​രു​ന്നു അ​ന്ത്യം. രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന്‍റെ ഡ​ൽ​ഹി, കൊ​ച്ചി എ​ഡി​ഷ​നു​ക​ളി​ൽ സ​ബ് എ​ഡി​റ്റ​റാ​യും പി​ന്നീ​ട് ബ്യൂ​റോ ചീ​ഫ് ആ​യും പ്ര​വ​ർ​ത്തി​ച്ചു. ഒൗ​ട്ട്ലു​ക്ക്, ദി ​ഹി​ന്ദു, മാ​ധ്യ​മം, മ​ല​യാ​ളം, മു​ത​ലാ​യ​വ​യി​ൽ പം​ക്തി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു ​മു​മ്പ് പോ​സ്റ്റോ​ഫീ​സി​ൽ ക്ലാ​ർ​ക്കാ​യും ടെ​ലി​ഗ്രാ​ഫി​സ്റ്റാ​യും ജോ​ലി നോ​ക്കി. 1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവും തുമ്മാരുകുടി ജാനകിയമ്മയുമാണ് മാതാപിതാക്കള്‍. ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍. 'നിലയ്ക്കാത്ത സിംഫണി' എന്ന ആത്മകഥയും 'ഹൃദയപൂര്‍വം' എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 30