03 June, 2018 05:40:22 PM


കെവിന്‍ വധം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​ളാ​കി​ല്ലെ​ന്ന് ഐ​ജി

പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു




കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​ളാ​കി​ല്ല. കൃ​ത്യ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കു പ​ങ്കി​ല്ലെ​ന്നും ഇ​വ​ർ​ക്കു കെ​വി​നെ വ​ധി​ക്കു​ന്ന​തി​നു​ള്ള ഗൂ​ഡാ​ലോ​ച​ന സം​ബ​ന്ധി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഐ​ജി വി​ജ​യ് സാ​ഖ​റെ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കൃ​ത്യ​വി​ലോ​പം ന​ട​ന്ന​താ​യി ഐ​ജി ആ​വ​ർ​ത്തി​ച്ചു. പ്ര​തി​ക​ളെ തെ​ൻ​മ​ല​യി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്ത​ശേ​ഷം തി​രി​കെ കോ​ട്ട​യ​ത്ത് എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഐ​ജി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടെ കൈ​യി​ൽ​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി ഒ​ത്താ​ശ ചെ​യ്ത കേ​സി​ൽ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ മു​ൻ എ​എ​സ്ഐ ടി.​എം. ബി​ജു, മു​ൻ സി​പി​ഒ എം.​എ​ൻ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്കു പി​ന്നീ​ട് ജാ​മ്യം അ​നു​വ​ദി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ക്കു​മ്പോ​ൾ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​നു​വും കൂ​ട്ടാ​ളി​ക​ളും വ​ന്ന കാ​ർ പ​രി​ശോ​ധി​ച്ചെ​ന്നും കൈ​ക്കൂ​ലി വാ​ങ്ങി വി​ട്ട​യ​ച്ചെ​ന്നു​മാ​ണ് കേ​സ്. കേ​സി​ൽ ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഐ​ജി പ​റ​ഞ്ഞെ​ങ്കി​ലും കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​രാ​യ പോ​ലീ​സു​കാ​രു​ടെ ഫോ​ണ്‍​ സം​ഭാ​ഷ​ണ​ങ്ങ​ളും മ​റ്റു വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണോ ഈ ​നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല.

കെ​വി​ന്‍റേതു കൊ​ല​പാ​ത​കം ത​ന്നെ​യാ​ണെ​ന്ന് വി​ജ​യ് സാ​ഖ​റെ തെ​ളി​വെ​ടു​പ്പി​നു​ ശേ​ഷ​വും ആ​വ​ർ​ത്തി​ച്ചു. കെ​വി​നെ റോ​ഡി​ൽ​നി​ന്നു താ​ഴേ​ക്കു ത​ള്ളി​യി​ട്ടെ​ന്നു പ്ര​തി​ക​ളാ​യ നി​യാ​സും റി​യാ​സും തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. കെ​വി​ൻ അ​വ​ശ​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഉ​രു​ണ്ടു താ​ഴേ​ക്കു പോ​യെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കെ​വി​നെ വ​ധി​ക്കു​ന്ന​തി​നു പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. നാ​ലു വാ​ളു​ക​ളാ​ണ് കേ​സി​ലെ പ്ര​തി​യാ​യ വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു തെ​ളി​വെ​ടു​പ്പി​നി​ടെ ക​ണ്ടെ​ത്തി​യ​ത്. 

കെ​വി​ൻ മൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന അ​ന്തി​മ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. നീ​നു​വി​ന്‍റെ മാ​താ​വ് ര​ഹ്ന ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ര​ഹ്ന​യെ​യും പ്ര​തി ചേ​ർ​ക്കാ​ൻ ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്. ര​ഹ്ന​യാ​ണു കെ​വി​നെ കൊ​ന്നു ക​ള​യാ​ൻ മ​ക​ൻ ഷാ​നു​വി​നോ​ട് പ​റ​ഞ്ഞ​തെ​ന്നാ​ണ് കെ​വി​നൊ​പ്പം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട അ​നീ​ഷി​ന്‍റെ മൊ​ഴി. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​രും കേ​സി​ലെ പ്ര​തി​യാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ല്കു​ന്ന സൂ​ച​ന.



Share this News Now:
  • Google+
Like(s): 139