Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

03 June, 2018 02:31:38 PM


ഏറ്റുമാനൂര്‍ നഗരസഭ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നേരിട്ട് ശേഖരിക്കും

മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ശക്തിനഗര്‍ റസിഡ്ന്‍റ്സ് അസോസിയേഷന്‍
ഏറ്റുമാനൂര്‍: വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതി ഏറ്റുമാനൂര്‍ നഗരസഭ പ്രാവര്‍ത്തികമാക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ ചാക്കോ ജോസഫ്. നാല് മാസത്തിനുള്ളില്‍ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതു വരെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഗവ.ഐടിഐയിലെ ഷ്രഡിംഗ് യൂണിറ്റിലെത്തിക്കും. ഇതിന് റസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണം ആവശ്യമാണെന്നും പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന റസിഡന്‍റ്സ് അസോസിയേഷനുകള്‍ നഗരസഭയുമായി ബന്ധപ്പെടണമെന്നും ചെയര്‍മാന്‍ അറിയിച്ചു.ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസി‍ഡന്‍റ്സ് അസോസിയേഷന്‍റെ  മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ഡങ്കിപ്പനി, ചിക്കൻ ഗുനിയ മുതലായ മഴക്കാലരോഗങ്ങള്‍ക്കെതിരെ  ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെ സഹകരണത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നടത്തുന്ന ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.  പ്രതിരോധമരുന്നുകളുടെ വിതരണം നഗരസഭാ  ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ചാമിനി ചന്ദ്രന്‍ ക്ലാസെടുത്തു.  അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് അദ്ധ്യക്ഷനായിരുന്നു. കേരള സർക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതിയുമായി സഹകരിച്ച് പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം  നഗരസഭാ കൗണ്‍സിലര്‍ ഉഷ സുരേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പുഷ്പലത,  അസോസിയേഷന്‍ രക്ഷാധികാരി ബി.സുശീലന്‍ നായര്‍, ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ എന്‍.വിജയകുമാര്‍, ടി.ജി.രാമചന്ദ്രന്‍ നായര്‍, ബി.മോഹന്‍ഭാസ്കര്‍, അശോക് ആര്‍.നായര്‍, എം.എസ്.അപ്പുകുട്ടന്‍ നായര്‍, ബി.അരുണ്‍കുമാര്‍, ജി.മാധവന്‍കുട്ടി നായര്‍, അമ്മിണി എസ്.നായര്‍, ദിനേശ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊതുകുനശീകരണത്തിനുള്ള മരുന്ന് സ്പ്രേ ചെയ്യുക,  പൊതുസ്ഥലങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക,  മാലിന്യസംസ്കരണം എന്നീ പദ്ധതികള്‍  ഇതിന്റെ ഭാഗമായി  അസോസിയേഷന്‍ നടപ്പിലാക്കും. Share this News Now:
  • Google+
Like(s): 126