Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

03 June, 2018 02:02:51 PM


കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സ് പ്ര​തി​ക​ൾ​ക്കു 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ശി​ക്ഷ: ചരിത്രം സൃഷ്ടിച്ച് ഫാസ്റ്റ്ട്രാക്ക് കോടതി

ഒ​രു ദി​വ​സം 14 മ​ണി​ക്കൂ​ർ​വ​രെ തു​ട​ർ​ച്ച​യാ​യി ജ​ഡ്ജി വാ​ദം കേ​ട്ടു




സാം​ബ​ൽ​പു​ർ: കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സ് പ്ര​തി​ക​ൾ​ക്കു 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ശി​ക്ഷ വി​ധി​ച്ച് ഒ​ഡി​ഷ​യി​ലെ ഫാ​സ്റ്റ്ട്രാ​ക് കോ​ട​തി ച​രി​ത്രം സൃ​ഷ്ടി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ചു പ്ര​തി​ക​ൾ​ക്കാ​ണു കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു പ്ര​തി​യെ ദു​ർ​ഗു​ണ പ​രി​ഹാ​ര​ശാ​ല​യി​ലേ​ക്കും അ​യ​ച്ചു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി സ​ന്തോ​ഷ് പാ​ണ്ഡെ​യാ​ണ് കേ​സി​ൽ വാ​ദം കേ​ട്ടു വി​ധി പ​റ​ഞ്ഞ​ത്.

ഒ​രു ദി​വ​സം 14 മ​ണി​ക്കൂ​ർ​വ​രെ തു​ട​ർ​ച്ച​യാ​യി അ​ദ്ദേ​ഹം വാ​ദം കേ​ട്ടു. ഇ​തി​നു​ശേ​ഷ​മാ​ണ് 30-ാം ദി​വ​സം കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. മേ​യ് ര​ണ്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​സ​ൻ സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​രി​യെ ആ​റു​പേ​ർ ചേ​ർ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ന​സി​ക സം​ഘ​ർ​ഷം സ​ഹി​ക്കാ​നാ​വാ​തെ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി. കേ​സ് അ​ന്വേ​ഷി​ച്ച സാം​ബ​ൽ​പു​ർ പോ​ലീ​സ് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​റു​പേ​രെ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 21 സാ​ക്ഷി​ക​ളെ​യാ​ണ് കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ​ത്



Share this News Now:
  • Google+
Like(s): 15