03 June, 2018 01:51:21 PM


സ​ർ​ക്കാ​ർ ബം​ഗ്ലാ​വി​ൽ​നി​ന്നു മാ​യാ​വ​തി പ​ടി​യി​റ​ങ്ങി

മാ​യാ​വ​തിയും അഞ്ച് മു​ൻ​മു​ഖ്യ​മ​ന്ത്രി​മാ​രും സ​ർ​ക്കാ​ർ വ​സ​തി​ക​ൾ കൈ​വ​ശം ​വ​ച്ചി​രുന്നു




ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബ​ഹു​ജ​ൻ സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​യു​മാ​യ മാ​യാ​വ​തി സ​ർ​ക്കാ​ർ ബം​ഗ്ലാ​വ് ഒ​ഴി​ഞ്ഞു. ബി​എ​സ്പി സ്ഥാ​പ​ക നേ​താ​വ് കാ​ൻ​ഷി രാ​മി​ന്‍റെ സ്മാ​ര​ക​മാ​യി മാ​റ്റി​യ ബം​ഗ്ലാ​വിൽനിന്നുമാണ് മാ​യാ​വ​തി ശ​നി​യാ​ഴ്ച രാ​ത്രി പടിയിറങ്ങിയത്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് മാ​യാ​വ​തി ബം​ഗ്ലാ​വ് ഒ​ഴി​ഞ്ഞ​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് സ​ർ​ക്കാ​ർ ബം​ഗ്ലാ​വ് ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നു ജൂൺ മൂന്നിനകം എ​ല്ലാ​വ​രോ​ടും ബം​ഗ്ലാ​വ് ഒ​ഴി​യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ര​ണ്ട് സ​ർ​ക്കാ​ർ ബം​ഗ്ലാ​വു​ക​ളാ​ണ് മാ​യാ​വ​തി കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ബം​ഗ്ലാ​വ് മാ​യാ​വ​തി നേ​ര​ത്തെ ഒ​ഴി​ഞ്ഞി​രു​ന്നു. താ​ൻ താ​മ​സം മാ​റ്റി​യാ​ലും കാ​ൻ​ഷി രാ​മി​ന്‍റെ സ്മാ​ര​ക​മെ​ന്ന നി​ല​യി​ൽ ബം​ഗ്ലാ​വ് സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മാ​താ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​യാ​വ​തി ഉ​ൾ​പ്പെ​ടെ ആ​റ് മു​ൻ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​രു​ന്നു യു​പി​യി​ൽ സ​ർ​ക്കാ​ർ വ​സ​തി​ക​ൾ കൈ​വ​ശം ​വ​ച്ചി​രു​ന്ന​ത്. സ​മ​ജ്‌വാദി നേ​താ​ക്ക​ളാ​യ മു​ലാ​യം സിം​ഗ് യാ​ദ​വ്, അ​ഖി​ലേ​ഷ് യാ​ദ​വ്, കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, നാ​രാ​യ​ണ്‍ ദ​ത്ത് തി​വാ​രി, ക​ല്യാ​ൺ സിം​ഗ് എ​ന്നി​വ​രാ​ണ് സ​ർ​ക്കാ​ർ വ​സ​തി​ക​ൾ കൈ​വ​ശം വ​ച്ചി​രു​ന്ന​ത്



Share this News Now:
  • Google+
Like(s): 9