03 June, 2018 01:44:59 PM


ഇ​റാ​ക്കി​ൽ ഐ​എ​സ് ആ​ക്ര​മ​ണത്തില്‍ ഒ​രു കു​ടും​ബ​ത്തി​ലെ 12 പേ​ർ മ​രി​ച്ചു

മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും; ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല




ബാ​ഗ്ദാ​ദ്: വ​ട​ക്ക​ൻ ഇ​റാ​ക്കി​ലെ അം​ബു​ഷി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 12 പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച അം​ബു​ഷി​ലെ സ​ലാ​ദി​ൻ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഭീ​ക​ര​ർ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട് വ​ള​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റ​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഐ​എ​സാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വാ​ദി​ത്വം ഇ​തു​വ​രെ​യും ഐ​എ​സ് ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഐ​എ​സി​നു​മേ​ൽ വി​ജ​യം വ​രി​ച്ച​താ​യി ഇ​റാ​ഖ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു



Share this News Now:
  • Google+
Like(s): 40