03 June, 2018 01:28:05 PM


പോലീസ് സ്റ്റേ​ഷ​നുകളുടെ ചു​മ​ത​ല സി​ഐ​മാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന്

ഡി​വൈ​എ​സ്പി​മാ​ർ​ക്ക് ചുമതല നല്‍കിയിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന്




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും ചു​മ​ത​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ശി​പാ​ർ​ശ. എ​ഡി​ജി​പി ആ​ന​ന്ദ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 207 സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്ര​മാ​ണ് സി​ഐ​മാ​രെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ശേ​ഷി​ക്കു​ന്ന 268 സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി സി​ഐ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​ഐ​മാ​രി​ല്ലാ​ത്ത സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല നി​ല​വി​ൽ ഡി​വൈ​എ​സ്പി​മാ​ർ​ക്കാ​ണ്. ഇ​ത് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വും കേ​സ് അ​ന്വേ​ഷ​ണ​വും വി​ഭ​ജി​ച്ചു ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ സി​ഐ​മാ​ർ​ക്ക് സ്റ്റേ​ഷ​ൻ ചു​മ​ത​ല ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ലാ​ണ് 207 സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല സി​ഐ​മാ​ർ​ക്ക് ന​ൽ​കി​യ​ത്



Share this News Now:
  • Google+
Like(s): 81