03 June, 2018 01:24:51 PM


കോണ്‍ഗ്രസ് നേതൃത്വം വൃദ്ധസദനമാക്കി മാറ്റരുതെന്ന് യുവനേതാക്കള്‍

ഹ​സ​നും ത​ങ്ക​ച്ച​നും തെറിച്ചേക്കും; കുര്യന്‍ രാജ്യസഭയിലേക്ക് എത്താനിടയില്ല
തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ൽ ത​ല​മു​റ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ക​ലാ​പം. വിവധ തലങ്ങളില്‍ നിന്ന് നിലവിലെ തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നു കഴിഞ്ഞു. കെഎസ്‌യു സ്ഥാപകദിനാഘോഷ വേ​ദി​യി​ൽ നേ​താ​ക്ക​ളെ ഇ​രു​ത്തി കെഎസ്‌യു പ്ര​സി​ഡ​ന്‍റ് കെ.​എം അ​ഭി​ജി​ത്താ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രെ നേ​തൃ​സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​ത സാ​മു​ദാ​യി​ക നേ​തൃ​ത്വ​ത്തി​നും അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും പു​റ​കെ പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ഭി​ജി​ത്തി​ന്‍റെ വി​മ​ർ​ശ​നം. 

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് എം.​എം.​ഹ​സ​നും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് പി.​പി.​ത​ങ്ക​ച്ച​നും തെ​റി​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു പി.​ജെ.​കു​ര്യ​നെ തു​ട​ർ​ച്ച​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രേ​യും കോ​ണ്‍​ഗ്ര​സി​ൽ  നി​ര​വ​ധി യു​വ​നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​. ഇ​തോ​ടെ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ഇ​നി യു​വാ​ക്ക​ളെ അ​വ​ഗ​ണി​ച്ചു മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ല എ​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. മ​ര​ണം വ​രെ പാ​ർ​ല​മെ​ന്‍റി​ലോ അ​സം​ബ്ലി​യി​ലോ ഉ​ണ്ടാ​വ​ണ​മെ​ന്ന് നേ​ർ​ച്ച​യു​ള്ള ചി​ല നേ​താ​ക്ക​ളാ​ണ് പാ​ർ​ട്ടി​യു​ടെ ശാ​പ​മെ​ന്നും പി.​ജെ. കു​ര്യ​ൻ മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

വി.​ടി.​ബ​ൽ​റാം, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നീ യു​വ എം​എ​ൽ​എ​മാ​ർ നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ​മാ​യി ഫേ​സ്ബു​ക്കി​ൽ നി​ല​പാ​ടെ​ടു​ത്തു. പാ​ർ​ല​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ൾ ചി​ല​ർ കു​ത്ത​ക​യാ​ക്കു​ന്ന​തു കോ​ണ്‍​ഗ്ര​സി​നു ഭൂ​ഷ​ണ​മ​ല്ലെ​ന്നു തു​റ​ന്ന​ടി​ച്ച ബ​ൽ​റാം, ഒ​രു​പ​ടി​കൂ​ടി​ ക​ട​ന്ന് രാ​ജ്യ​സ​ഭാ ഒ​ഴി​വി​ലേ​ക്കു ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ഡോ.​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ടി.​സി​ദ്ധി​ഖ്, എം.​ലി​ജു, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും നി​ർ​ദേ​ശി​ച്ചു. സ്ഥാന​മാ​ന​ങ്ങ​ൾ ത​റ​വാ​ട്ടു വ​ക​യോ ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റോ അ​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തി​രി​ച്ച​റി​യ​ണ​മെ​ന്നും നേ​താ​ക്ക​ൾ കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ വാ​യി​ക്കാ​തെ പോ​വ​രു​തെ​ന്നും ഷാ​ഫി തു​റ​ന്ന​ടി​ച്ചു. ഇ​നി മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ പി.​ജെ.​കു​ര്യ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. 
 
രാ​ജ്യ​സ​ഭ​യെ വൃ​ദ്ധ​സ​ദ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും യു​വാ​ക്ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ പ​റ​ഞ്ഞ​പ്പോ​ൾ, പി.​ജെ. കു​ര്യ​നെ പോ​ലെ പ്ര​ഗ​ത്ഭ​നാ​യ ഒ​രാ​ളെ ഇ​നി​യും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ന​ൽ​കി ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നാ​യി​രു​ന്നു അ​നി​ൽ അ​ക്ക​ര​യു​ടെ പ​രി​ഹാ​സം. പി.​ജെ.​കു​ര്യ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ വോ​ട്ട് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും അ​ക്ക​ര വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ പി.​ജെ.​കു​ര്യ​നു മു​ന്നി​ലു​ള്ള വ​ഴി​ക​ൾ ഏ​റെ​ക്കു​റെ അ​ട​ഞ്ഞ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ൽ ക​ലാ​പം ശ​ക്ത​മാ​യ​തോ​ടെ പി.​ജെ.​കു​ര്യ​നെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ഐ​സി​സി​ക്കു വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി​വ​ന്നു. സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മാ​ത്ര​മേ ഇ​ൽ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നും എ​ഐ​സി​സി അ​റി​യി​ച്ചു. യു​പി​എ അ​ധ്യ​ക്ഷ​ സോ​ണി​യ ഗാ​ന്ധി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തു​ള്ള കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തി​രി​ച്ചെ​ത്തി​യ​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളും. രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ​യും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക് കെ.മുരളീധരനെ പരിഗണിക്കണമെന്നും വിവിധ തലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.Share this News Now:
  • Google+
Like(s): 239