Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

01 June, 2018 05:51:24 PM


നിപ്പാ വൈറസ്: വയനാടിനും ജാഗ്രതാ നിർദ്ദേശം

വയനാട്ടിലെ സ്കൂളുകൾക്ക് ജൂണ്‍ അഞ്ച് വരെ അവധി




കോഴിക്കോട്: നിപ്പാ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോടിന്‍റെ അതിർത്തി ജില്ലയായ വയനാടിനും ജാഗ്രതാ നിർദ്ദേശം. നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പേർ കൂടി മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വയനാട്ടിലെ സ്കൂളുകൾ ജൂണ്‍ അഞ്ച് വരെ തുറക്കരുതെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ വൈറസ് ബാധ നിയന്ത്രണ വിധേയമായ ശേഷം വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രത കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.


നിപ്പാ ബാധിച്ച് മരിച്ചവരുമായി ഇടപെട്ടവർ കനത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം. നിപ്പയുടെ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രത്യേക വാർഡിലേക്ക് മാറ്റണമെന്ന് സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നൂറോളം പേർ നിപ്പയുടെ രോഗലക്ഷണവുമായി നിരീക്ഷണത്തിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. വൈറസ് ബാധയേൽക്കുന്നവരുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്നും കൊണ്ടുവരുന്ന മരുന്ന് ഇന്ന് രാത്രി തന്നെ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം



Share this News Now:
  • Google+
Like(s): 164