01 June, 2018 05:45:45 PM


കാഞ്ചീപുരത്തിനു സമീപം പെൺകുട്ടി പൊള്ളലേറ്റു മരിച്ച നിലയിൽ

വെച്ചൂച്ചിറ പോലീസ് ചെന്നൈയിലേക്കു പുറപ്പെട്ടു


കോട്ടയം: ചെന്നൈ കാഞ്ചീപുരത്തിനു സമീപം പൊള്ളലേറ്റു മരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ധനം ഉപയോഗിച്ച് കത്തിച്ച നിലയിലാണ് ചുരിദാർ ധരിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പല്ലിൽ സ്റ്റീൽ കന്പി കെട്ടിയിട്ടുണ്ട്. വെളുത്ത നിറമാണ്. വില കൂടിയ ചുരിദാരാണ് ധരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ രണ്ടു മാസം മുൻപ് കോളജ് വിദ്യാർഥിനിയെ കാണാതായ സാഹചര്യത്തിൽ വെച്ചൂച്ചിറ പോലീസ് ചെന്നൈയിലേക്കു പുറപ്പെട്ടു.



Share this News Now:
  • Google+
Like(s): 74