31 May, 2018 11:17:50 PM


സ്കൂള്‍ തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

മരിച്ചത് വ​ട​ക​ര എ​ൽ​പി സ്കൂ​ള്‍ ഏ​ഴാം ക്ലാ​സ് വിദ്യാര്‍ത്ഥിനി അനീറ്റ




കൂ​ത്താ​ട്ടു​കു​ളം: ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം കി​ഴ​കൊമ്പ് വ​ള​പ്പ് ചു​ള്ളി​ക്ക​പു​ത്ത​ൻ​പു​ര​യി​ൽ ആ​ൻ​ഡ്രൂ​സി​ന്‍റെ മ​ക​ൾ അ​നീ​റ്റ(12) ആ​ണ് സ​ഹോ​ദ​രി​യോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ൽ വീ​ണു മു​ങ്ങി​മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​ള​യ സ​ഹോ​ദ​രി അ​ന്ന​യോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന അ​നീ​റ്റ വീ​ടി​നു പി​ൻ​ഭാ​ഗ​ത്തു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​ള​ത്തി​ൽ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

ഈ​സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ത്ത​ച്ഛ​നെ അ​ന്ന വി​വ​രം അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ചേ​ർ​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ട​ക​ര ലി​റ്റി​ൽ ഫ്ള​വ​ർ എ​ൽ​പി സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ലേ​ക്ക് വി​ജ​യി​ച്ച അ​നീ​റ്റ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ലേ​ക്കു പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു



Share this News Now:
  • Google+
Like(s): 64