31 May, 2018 10:14:57 PM


ഏറ്റുമാനൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

വയലാ ഐക്കരപറമ്പില്‍ ജോജോ ജോസഫ് ആണ് മരിച്ചത്





ഏറ്റുമാനൂര്‍:  റോഡ് മുറിച്ചുകടന്ന  വഴിയാത്രക്കാരനെ രക്ഷിക്കാനായി വെട്ടിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരണമടഞ്ഞു. വയലാ ഐക്കരപറമ്പില്‍ ജോജോ ജോസഫ് (46) ആണ് മരിച്ചത്. ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി യ്ക്ക് സമീപമുള്ള സ്റ്റാന്‍റിലെ ഓട്ടോ ഡ്രൈവറായിരുന്നു.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പേരൂര്‍ റോഡില്‍ നേതാജി നഗറിലായിരുന്നു അപകടം. നെടുമ്പാശേരിയില്‍ നിന്നും തിരുവല്ല്യ്ക്ക് പോകുകയായിരുന്നു കാര്‍. പെട്ടെന്ന് റോഡിന് കുറുകെ ചാടിയ വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാനായി കാര്‍ വെട്ടിച്ചെങ്കിലും എതിരേ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. തകര്‍ന്ന ഓട്ടോയില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ജോജോയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സജിനി, മക്കള്‍: ജോത്സന, ജോഷിന്‍



Share this News Now:
  • Google+
Like(s): 2408