31 May, 2018 01:14:50 PM


ജൂ​ലൈ മൂ​ന്നു വ​രെ ചിദംബരത്തെ അ​റ​സ്റ്റ് ചെയ്യരു​തെ​ന്ന് സി​ബി​ഐ​യോ​ടു കോ​ട​തി

ജൂ​ണ്‍ അ​ഞ്ചു വ​രെ അ​റ​സ്റ്റ് പാടില്ലെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും നിര്‍ദ്ദേശം




ദില്ലി: എ​യ​ർ​സെ​ൽ - മാ​ക്സി​സ് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ ജൂ​ലൈ മൂ​ന്നു വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് സി​ബി​ഐ​യോ​ടു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ചി​ദം​ബ​രം ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഉ​ത്ത​ര​വ്. ചി​ദം​ബ​രം ന​ൽ​കി​യ ഹ​ർ​ജി ജ​സ്റ്റീ​സ് എ​സ്.​പി. ഗാ​ർ​ഗ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ച്ചെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നാ​ണ് സി​ബി​ഐ ചി​ദം​ബ​ര​ത്തോ​ടു നി​ർ​ദേ​ശി​ച്ചി​രി​ന്ന​ത്. ചി​ദം​ബ​രം ധ​ന മ​ന്ത്രി​യാ​യി​രി​ക്കേ ര​ണ്ടു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കു​മാ​യി വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​ന്‍റെ (എ​ഫ്ഇ​പി​ബി) അ​നു​മ​തി തേ​ടാ​ൻ വ​ഴി​വി​ട്ട് ഇ​ട​പെ​ട്ടെന്നാ​ണ് സി​ബി​ഐ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

കേ​സി​ൽ ര​ണ്ടു കോ​ട​തി​ക​ളെ​യാ​ണ് ചി​ദം​ബ​രം സ​മീ​പി​ച്ച​ത്. ഇ​തി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ വി​ധി​യും ചി​ദം​ബ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. ജൂ​ണ്‍ അ​ഞ്ചു വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നോ​ടു കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ചി​ദം​ബ​രം സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണിച്ചാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നോ​ടു അ​റ​സ്റ്റ് അ​രു​തെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഹ​ർ​ജി​യി​ൽ ജൂ​ണ്‍ അ​ഞ്ചി​നു നി​ല​പാ​ട് അ​റി​യി​ക്കാ​നും കോ​ട​തി എ ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നോ​ടു നി​ർ​ദേ​ശി​ച്ചു.



Share this News Now:
  • Google+
Like(s): 43