31 May, 2018 01:04:39 PM


മേ​ഘാ​ല​യി​ലെ അ​മ്പ​തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു ജ​യം

മു​ൻ മു​ഖ്യ​മ​ന്ത്രി സാം​ഗ്മ​യു​ടെ മകള്‍ മി​യാ​നി ഡി ​ഷി​റ വി​ജ​യി​ച്ചു




ദില്ലി: മേ​ഘാ​ല​യി​ലെ അ​മ്പ​തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു ജ​യം. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​യാ​നി ഡി ​ഷി​റ അ​മ്പ​തി വി​ദാ​ൻ​സ​ഭ സീ​റ്റി​ൽ വി​ജ​യി​ച്ചു. എ​ൻ​പി​പി സ്ഥാ​ന​ർ​ഥി ക്ലെ​മ​ന്‍റ് ജി. ​മോ​മി​ൻ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക്ലെ​മ​ന്‍റ് മു​ന്നി​ൽ നി​ന്നെ​ങ്കി​ലും അ​വ​സാ​ന ലാ​പ്പി​ൽ പി​ന്നി​ലേ​ക്കു​പോ​യി. മു​ൻ മു​ഖ്യ​മ​ന്ത്രി മു​കു​ൾ സാം​ഗ്മ​യു​ടെ മ​ക​ളാ​ണ് മി​യാ​നി ഡി ​ഷി​റ. അറുപതംഗ നിയമസഭയിൽ 21 സീ​റ്റു​മാ​യി കോ​ൺ​ഗ്ര​സാ​ണ് വലിയ ഒ​റ്റ​ക്ക​ക്ഷി​യെ​ങ്കി​ലും ബി​ജെ​പി സ​ഖ്യ​മാ​ണ് മേ​ഘാ​ല​യി​ൽ ഭ​രി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 37