Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

31 May, 2018 10:34:33 AM


ശക്തികേന്ദ്രങ്ങളില്‍ കാലിടറി യുഡിഎഫ്; ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ്

7,658 വോട്ടുകൾക്ക് സജി ചെറിയാൻ മുന്നില്‍; ബിജെപി മൂന്നാം സ്ഥാനത്ത്




ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ മുന്നേറ്റമാണ് ചെങ്ങന്നൂരിൽ എൽഡിഎഫ് നടത്തുന്നത്. മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. ഇവിടെ ഇടത് സ്ഥാനാർഥി സജി ചെറിയാൻ 2,700 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളിലും എൽഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. ശക്തമായ സ്വാധീനമാകുമെന്ന് പ്രതീക്ഷിച്ച എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്താണ്.


രണ്ടാം റൗണ്ടിൽ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെയും ഇടത് തരംഗമാണ് കാണാൻ കഴിഞ്ഞത്. രണ്ടാം റൗണ്ടിൽ യുഡിഎഫ് ചിലിയിടങ്ങളിൽ പിടിച്ചുനിന്നെങ്കിലും ആദ്യ റൗണ്ടിലെ മികച്ച ലീഡ് എൽഡിഎഫ് തുടരുകയായിരുന്നു. ഭൂരിഭാഗം ബൂത്തുകളിലും ബിജെപിക്ക് വലിയ വോട്ടു ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളാണ് മാന്നാറും പാണ്ടനാടും. ഇവിടങ്ങളിൽ എൽഡിഎഫ് മുന്നേറ്റം നടത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അവസാന വിവരം ലഭിക്കുമ്പോൾ 7,658 വോട്ടുകൾക്ക് സജി ചെറിയാൻ മുന്നിലാണ്.


ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി​ചെ​റി​യാ​ൻ. ബി​ജെ​പി​യി​ലേ​യും യു​ഡി​എ​ഫി​ലേ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്ക് വോ​ട്ടു ചെ​യ്തു. ചെ​ങ്ങ​ന്നൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ട​തു സ​ർ​ക്കാ​രി​നു പി​ന്തു​ണ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യ​തി​നാ​ലാ​ണ് ത​നി​ക്ക് വോ​ട്ട് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ല​ഭി​ച്ച പി​ന്തു​ണ കൂ​ടി​യാ​ണ് ഈ ​വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു




Share this News Now:
  • Google+
Like(s): 25