Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

31 May, 2018 08:54:08 AM


ചെങ്ങന്നൂർ: ആദ്യഫലസൂചനകളിൽ എൽഡിഎഫ് മുന്നിൽ

792 പോസ്റ്റല്‍ വോട്ടുകളില്‍ അനിശ്ചിതത്വം തുടരുന്നു




ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവരുന്പോൾ മുന്നേറ്റം എൽഡിഎഫിന്. 1591 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ മുന്നിട്ടു നിൽക്കുന്നത്. പോസ്റ്റല്‍ വോട്ടുകൾക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്



Share this News Now:
  • Google+
Like(s): 167