Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

31 May, 2018 08:42:36 AM


കണ്ണൂരിൽ സിപിഎം - ബിജെപി സംഘർഷം, ബോംബേറ്; ആറു പേർക്കു പരുക്ക്

സംഭവം കഴിഞ്ഞ രാത്രി എരുവട്ടി പാനുണ്ട യുപി സ്കൂളിനു സമീപം



കണ്ണൂർ : എരുവട്ടി പാനുണ്ട യുപി സ്കൂളിനു സമീപം ഇന്നലെ രാത്രി സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷവും ബോംബേറുമുണ്ടായി. ആറുപേർക്കു പരുക്ക്. സിപിഎം പ്രവർത്തകരായ ഷമിൽ, ശ്യാംജിത്ത്, ശ്രീദേവ് എന്നിവർക്കു ബോംബേറിൽ പരുക്കേറ്റു. മഞ്ജുനാഥ്, ആദർശ്, പ്രശാന്ത് എന്നീ ബിജെപി പ്രവർത്തകർക്കു സംഘട്ടനത്തിലാണ് പരുക്കേറ്റത്. സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഇവിടെ സംഘട്ടനമുണ്ടായിരുന്നു. അതിനു ശേഷം രണ്ടു ബൈക്കുകളിലെത്തിയവർ സിപിഎം പ്രവർത്തകർക്കു നേരേ ബോംബെറിയുകയായിരുന്നു. ഇത് ബിജെപി ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.



Share this News Now:
  • Google+
Like(s): 56