Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

31 May, 2018 08:17:42 AM


ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി, പോസ്റ്റൽ വോട്ടുകൾ എത്തിയില്ല

799 തപാൽ വോട്ടുകളിൽ 12 എണ്ണം മാത്രമാണ് ഇതുവരെ ലഭിച്ചത്




ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകൾ അൽപ്പസമയത്തിനകം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 13 റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയാക്കും. 799 തപാൽ വോട്ടുകളിൽ 12 എണ്ണം മാത്രമാണ് ഇതുവരെ റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. ഇതാണ് ആദ്യം എണ്ണുന്നത്. 

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28നായിരുന്നു വോട്ടെടുപ്പ് നടന്നത്. 199340 വോട്ടർമാരിൽ 1,51,977 പേർ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാൾ 6,479 വോട്ടുകളാണ് വർധിച്ചത്.

വ്യാഴാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചിട്ടും പോസ്റ്റൽ വോട്ടുകൾ എത്തിയില്ല. തപാൽ സമരത്തെ തുടർന്നാണ് പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇതുവരെ എത്താത്തത്. 799 തപാൽ വോട്ടുകളിൽ 12 എണ്ണം മാത്രമാണ് ഇതുവരെ റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. 787 വോട്ടുകൾ ലഭിച്ചില്ല. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുവരെ ലഭിക്കുന്ന തപാൽ വോട്ടുകള്‍ മാത്രമാണ് ആദ്യം എണ്ണുക. അതിനുശേഷം കിട്ടുന്നവ പരിഗണിക്കില്ല.




Share this News Now:
  • Google+
Like(s): 41