30 May, 2018 11:42:35 PM


കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ പനിബാധിച്ച് മരിച്ചു; നിപായെന്ന് സംശയം

പാലക്കാട് സ്വദേശി സീനു പ്രസാദ് ആണ് മരിച്ചത്



കൊച്ചി: അവധി കഴിഞ്ഞ് തിരികെ പോയ മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ പനിബാധിച്ച് മരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍ വന്നുപോയ പാലക്കാട് സ്വദേശി സീനു പ്രസാദ് (27) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം നിപാ വൈറസ് ബാധ മൂലമാണെന്ന സംശയത്തെ തുടര്‍ന്ന് ശരീരസ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയച്ചു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്റ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.


കൊല്‍ക്കത്തയില്‍ വില്യം ഫോര്‍ട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. അസുഖബാധിതനായ സീനുവിനെ മെയ് 20 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 27 ഞായറാഴ്ച ഇദ്ദേഹം മരിച്ചു. മെയ് 28 ന് മൃതദേഹം സംസ്‌കരിച്ചു. നിപാ വൈറസ് ബാധ മൂലമാണോ മരണമെന്ന സംശയം പരിഹരിക്കാനാണ് പുനെയിലേക്ക് ശരീര സ്രവം അയച്ചത്. ഈ പരിശോധനയുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഈസ്റ്റേണ്‍ സൈനിക കമാന്റ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 39