30 May, 2018 11:29:46 PM


ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണവുമായി യു​വാ​വ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി

പ​ഞ്ചാ​ബി​ലെ ഫ​ഗ്വാ​ര​യി​ലാ​ണു സം​ഭ​വം




ഫ​ഗ്വാ​ര: ഫേ​സ്ബു​ക്കി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത് യു​വാ​വ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി. പ​ഞ്ചാ​ബി​ലെ ഫ​ഗ്വാ​ര​യി​ലാ​ണു സം​ഭ​വം. സ​ന്ദീ​പ് സിം​ഗ് എ​ന്ന മു​പ്പ​തു​കാ​ര​നാ​ണു ചാ​ച്ചോ​ക്കി​യി​ലെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ത്താ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്. ഈ ​സം​ഭ​വം മു​ഴു​വ​ൻ ഇ​യാ​ൾ ഫേ​സ്ബു​ക്ക് ലെ​വി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സ​ന്ദീ​പി​ന്‍റെ മാ​താ​പി​താ​ക്ക​ൾ കാ​ന​ഡ​യി​ലാ​ണ്. ഇ​വി​ടെ ഇ​യാ​ൾ ത​നി​ച്ചാ​ണു ജീ​വി​ച്ചി​രു​ന്ന​തെ​ന്നും സ​ന്ദീ​പ് വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു



Share this News Now:
  • Google+
Like(s): 122