Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

30 May, 2018 11:17:14 PM


ഹോട്ടലുകളിലെ വിലവിവരപട്ടിക: നടപടികള്‍ക്കായി ഇടുക്കിയില്‍ ടാസ്ക് ഫോഴ്സ്

ആദ്യപരിശോധന ജൂണില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ



ഇടുക്കി: ഹോട്ടല്‍, ബേക്കറി ആന്‍റ് റസ്റ്റോറന്‍റ് എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക പൊതുജനങ്ങള്‍ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവര്‍ക്കെതിരെയും അമിതവില ഈടാക്കുവര്‍ക്കെതിരെയും ശുചിത്വം പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതിലേക്കായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പോലീസ്, ലീഗല്‍ മെട്രോളജി, ആരോഗ്യം, സെയില്‍സ് ടാക്‌സ്, ഫുഡ്‌സേഫ്റ്റി, പൊതുവിതരണം, റവന്യൂ എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ടാസ്‌ക്‌ഫോഴ്‌സ് ജില്ലയിലുടനീളം പരിശോധനകള്‍ നടത്തും. ആദ്യഘട്ടമായി ദേവികുളം താലൂക്കിലെ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ ജൂണ്‍മാസത്തില്‍ പരിശോധന നടത്തുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 75