Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

30 May, 2018 11:01:08 PM


കടല്‍ക്ഷോഭം: കൊടുങ്ങല്ലൂര്‍ മേഖലയില്‍ 158 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കടലോരമേഖലയിലുള്ളവര്‍ക്ക് അതീവ ജാഗ്രതാനിര്‍ദ്ദേശം




തൃശൂര്‍: രൂക്ഷമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മേഖലയിലെ എറിയാട് ഭാഗത്തു നിന്ന് 158 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എറിയാട് കെ.വി.എച്ച്. സ്‌കൂളില്‍ 19 കുടുംബങ്ങളിലെ 70 പേരെയും എറിയാട് എ.എം.ഐ.യു.പി. സ്‌കൂളില്‍ 24 കുടുംബങ്ങളിലെ 88 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍ കടലേറ്റം കുറഞ്ഞതിനെ തുടര്‍ന്ന് എടവിലങ്ങില്‍ മാറ്റിപ്പാര്‍പ്പിച്ച നാല് കുടുംബങ്ങളെ ഇന്ന് തിരികെ എത്തിച്ചു. കടലേറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കടലോരമേഖലയിലുള്ളവര്‍ക്ക് അതീവ ജാഗ്രതാനിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്



Share this News Now:
  • Google+
Like(s): 30