30 May, 2018 10:43:31 PM


എ​യ​ർ ഇ​ന്ത്യ പൈ​ലറ്റ് സൗ​ദി അ​റേ​ബ്യ​യി​ലെ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

റി​ഥ്വി​ക് തി​വാ​രി എ​ന്ന യു​വ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്




റി​യാ​ദ്: എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റി​നെ സൗ​ദി അ​റേ​ബ്യ​യി​ലെ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​ഥ്വി​ക് തി​വാ​രി(27) എ​ന്ന യു​വ ഉ​ദ്യോ​ഗ​സ്ഥ​നാ​ണു ഹോ​ട്ട​ലി​ലെ ജി​മ്മി​ൽ മ​രി​ച്ച​ത്. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു. റി​ഥ്വി​ക് താ​മ​സി​ച്ചി​രു​ന്ന റി​യാ​ദി​ലെ ഹോ​ട്ട​ൽ ഹോ​ളി​ഡേ ഇ​ന്നി​ലെ മു​റി തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​വാ​രി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക ക്യാ​പ്റ്റ​ൻ രേ​ണു മൗ​ലേ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. പൈ​ല​റ്റി​ന്‍റെ മ​ര​ണം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​രീ​ക​രി​ച്ചു



Share this News Now:
  • Google+
Like(s): 103