Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

30 May, 2018 09:57:32 PM


കെ​വി​ൻ വ​ധം: പ്ര​തി​ക​ൾ​ക്ക് അ​ധി​കാ​ര കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ​നി​ന്നു സ​ഹാ​യം ല​ഭി​ച്ച​താ​യി കോ​ട​തി

ആ​രോ ഇ​ര​യ്ക്കും വേ​ട്ട​ക്കാ​ര​നും ഒ​പ്പം സ​ഞ്ച​രി​ക്കു​ന്നുവെന്നും കോടതി




കോട്ടയം: കെവിന്‍ വധക്കേസില്‍ ആ​രോ ഇ​ര​യ്ക്കും വേ​ട്ട​ക്കാ​ര​നും ഒ​പ്പം സ​ഞ്ച​രി​ക്കു​ന്നു​ണ്ടെന്നും സം​ഭ​വ​ത്തി​ൽ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെന്നും കോടതിയുടെ നിരീക്ഷണം. സാധാ​ര​ണ​ക്കാ​ര​ന്‍റെ സു​ര​ക്ഷ ചോ​ദ്യ​പ്പെ​ടു​ന്ന​താ​യും പ്ര​തി​ക​ൾ​ക്ക് അ​ധി​കാ​ര കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ​നി​ന്നു സ​ഹാ​യം ല​ഭി​ച്ച​താ​യി സംശയിക്കുന്നതായും ഏ​റ്റു​മാ​നൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് സ​ന്തോ​ഷ് ദാ​സ് ക​സ്റ്റ​ഡി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കേ​സി​ൽ ചൊ​വാ​ഴ്ച റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്ന നി​യാ​സ്, റി​യാ​സ്, ഇ​ഷാ​ൻ എ​ന്നി​ മൂ​ന്നു പ്ര​തി​ക​ളെ ​ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇതിനിടെ ഏ​റ്റു​മാ​നൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ടേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ ര​ണ്ട് പ്ര​തി​ക​ളെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ഓടിച്ചിട്ട് പി​ടി​കൂ​ടു​ക​യും ചെ​യ്തു. നി​ഷാ​ദ്, ഷെ​ഫി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ടി​റ്റോ ജെ​റോം പീ​രു​മേ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഇ​തോ​ടെ കേ​സി​ൽ പ്രതികളായ പതിനാല് പേരില്‍ ഒ​മ്പതു പേ​ർ പി​ടി​യി​ലാ​യി​.



Share this News Now:
  • Google+
Like(s): 48