30 May, 2018 09:20:49 PM
കൊമ്പനെ തളയ്ക്കാൻ ഉത്തരവായി; വയനാട്ടിൽ ഹർത്താൽ പിൻവലിച്ചു
ബത്തേരിയിൽ ആദിവാസി ബാലനെ ഇന്ന് പുലര്‍ച്ചെ കാട്ടാന കുത്തിക്കൊന്നു

സുല്‍ത്താന്‍ ബത്തേരി : വയനാട്ടിൽ വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താൻ പിൻവലിച്ചു. കാടിറങ്ങിയ അക്രമകാരിയായ കൊമ്പനാനയെ ആനപ്പന്തിയിലേക്കു മാറ്റാൻ ഉത്തരവിറങ്ങിയതിനെ തുടർന്നാണ് യുഡിഎഫും ബിജെപിയും ഹർത്താൽ പിൻവലിച്ചത്. മേഖലയിലെ അക്രമകാരികളായ ആനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചത്.
ബത്തേരിയിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നിരുന്നു. മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്റെ മകൻ മഹേഷ് (മാരൻ-11) നെയാണ് കാട്ടാന കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാത്രി ഏഴോടെ പൊൻകുഴിയിലുള്ള ബന്ധുവീട്ടിൽ വിരുന്നു വന്നതായിരുന്നു മഹേഷ്. ബുധനാഴ്ച പുലർച്ചെ കോളനിക്ക് 150 മീറ്റർ അകലെ വച്ചാണ് കാട്ടാന കുട്ടിയെ കുത്തിക്കൊന്നത്.