Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

30 May, 2018 04:57:49 PM


കെവിന്‍റെ വീട്ടിലേക്കുള്ള യാത്രാമധ്യേ കാര്‍ മറിഞ്ഞ് വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പരിക്ക്

അപകടം ഏറ്റുമാനൂര്‍ പട്ടിത്താനം ചുമടുതാങ്ങി ബസ് സ്റ്റോപ്പിനു സമീപം





ഏറ്റുമാനൂര്‍: വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന് കാറപകടത്തില്‍ പരിക്ക്. പ്രണയിച്ചു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വധുവിന്‍റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്‍റെ നട്ടാശ്ശേരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഏറ്റുമാനൂര്‍ പട്ടിത്താനത്തായിരുന്നു അപകടം. മതിലിലിടിച്ച് കീഴ്മേല്‍ മറിഞ്ഞ കാറില്‍ നിന്നും പരിക്കേറ്റ ജോസഫൈനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ബോബി പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.




ബുധനാഴ്ച വൈകിട്ട് 3.45 മണിയോടെ എം.സി.റോഡില്‍ പട്ടിത്താനം ചുമടുതാങ്ങി ബസ് സ്റ്റോപ്പിനു സമീപം ആയിരുന്നു അപകടം. വയനാട്ടിലെ മകന്റെ വീട്ടിൽ നിന്നും വരികയായിരുന്നു ജോസഫൈൻ. ബസ് സ്റ്റോപ്പിനു ശേഷം വലത്തേക്ക് വെട്ടിതിരിഞ്ഞ കാര്‍ വലതുവശത്ത് പ്ലാപ്പള്ളില്‍ അനില്‍സദനത്തില്‍ സുനില്‍കുമാറിന്‍റെ വീടിന്‍റെ ചുറ്റുമതില്‍ ഇടിച്ചുതകര്‍ത്ത് കീഴ്മേല്‍ മറിയുകയായിരുന്നു. ഈ സമയം റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നു പറയുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 298