Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

30 May, 2018 03:47:29 PM


കെവിൻ കൊലക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ

റിമാന്‍റിലായ മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു




കോട്ടയം: കെവിൻ കൊലക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ. നിഷാദ്, ഷെഹിൻ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. 

നേരത്തെ പിടിയിലായ മുഖ്യപ്രതി ഷാനു ചാക്കോയെയും പിതാവ് ചാക്കോയെയും കോട്ടയത്തെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ചാക്കോ കേസില്‍ അഞ്ചാം പ്രതിയാണ്. ഉച്ചകഴിഞ്ഞ് ഇരുവരെയും ഏറ്റുമാനൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇവരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ചൊവ്വാഴ്ച റിമാന്‍റിലായ രണ്ടും മൂന്നും നാലും പ്രതികളായ ഇടമണ്‍ നിഷാല്‍മന്‍സിലില്‍ നിയാസ്മോന്‍ (23), താഴത്തുവീട്ടില്‍ നിഷാല്‍ ഇസ്മയില്‍ (20), റിയാസ് മന്‍സിലില്‍ റിയാസ് (26) എന്നിവരെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ഡിവൈഎസ്പിയുടെ അപേക്ഷയെ തുടര്‍ന്ന് കോടതി മൂവരെയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ആവശ്യം കേട്ട കോടതി എല്ലാ ദിവസവും ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണമെന്നും ബന്ധുക്കളെ കാണാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചു.



Share this News Now:
  • Google+
Like(s): 39