30 May, 2018 03:46:40 PM


കാട്ടാനശല്യം: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

ബത്തേരിയില്‍ ഇന്ന് പുലർച്ചെ ആ​ദി​വാ​സി ബാലനെ കാ​ട്ടാ​ന കു​ത്തി​കൊന്നു.




സു​ൽ​ത്താ​ൻ ബ​ത്തേ​രി: വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബത്തേരിയിൽ ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ ആ​ദി​വാ​സി ബാലനെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന സംഭവം ഇന്ന് പുലർച്ചെയുണ്ടായിരുന്നു. മേഖലയിലെ അക്രമകാരികളായ ആനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താൽ.

മു​തു​മ​ല പു​ലി​യാ​രം കാ​ട്ടു​നാ​യ്ക കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ൻ മ​ഹേ​ഷ് (​മാ​ര​ൻ-11) നെ​യാ​ണ് കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. ചൊവ്വാഴ്ച രാ​ത്രി ഏ​ഴോ​ടെ പൊ​ൻ​കു​ഴി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നുവ​ന്ന​താ​യി​രു​ന്നു മ​ഹേ​ഷ്. ഇ​ന്ന് പുലർച്ചെ കോ​ള​നി​ക്ക് 150 മീ​റ്റ​ർ അ​ക​ലെ വ​ച്ചാ​ണ് കാ​ട്ടാ​ന കുട്ടിയെ കു​ത്തു​ക്കൊ​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് കൊ​ണ്ടു​പോ​കാ​ൻ അനുവദിക്കാതെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. മോ​ർ​ച്ച​റി​യി​ൽ എ​ത്തി​യ വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സാ​ജ​നെ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞുവയ്ക്കുകയും ചെയ്തു



Share this News Now:
  • Google+
Like(s): 125