Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

30 May, 2018 11:55:45 AM


കെവിൻ വധം: രണ്ട് പോലീസുകാർ കസ്റ്റഡിയിൽ

എ​എ​സ്ഐ ബി​ജു​വും ജീ​പ്പ് ഡ്രൈ​വ​റുമാ​ണ് ക​സ്റ്റ​ഡി​യി​ലായത്​


കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ക​സ്റ്റ​ഡി​ൽ. എ​എ​സ്ഐ ബി​ജു​വി​നേ​യും ജീ​പ്പ് ഡ്രൈ​വ​റെ​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇവർ പ്ര​തി​ക​ളെ സ​ഹാ​യി​ച്ചു​വെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും ഐജി വിജയ് സാ​ഖ​റെ അറിയിച്ചു.
പോ​ലീ​സു​കാ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സി​ൽ ഇ​തു​വ​രെ ആ​റ് പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നും ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സാ​ഖ​റെ വ്യക്തമാക്കി. 
എ​എ​സ്ഐ ബി​ജു​വി​നെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​ത് ബി​ജു​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. രാ​ത്രി​യി​ൽ ബി​ജു​വി​നൊ​പ്പം പ​ട്രോ​ളിം​ഗി​നു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ജീ​പ്പ് ഡ്രൈ​വ​റെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തിരുന്നു.
ഷാ​നു​വി​നെ ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ പ​ട്രോ​ളിം​ഗി​നി​ടെ എ​എ​സ്ഐ പി​ടി​കൂ​ടി​യി​രു​ന്നു. ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ‌ കാ​റി​ൽ ചെ​റു​പ്പ​ക്കാ​രെ ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ബി​ജു ത​ട​ഞ്ഞു​വ​ച്ച​തി​നു ശേ​ഷം വി​ട്ട​യ​ച്ചു. കൈ​ക്കൂ​ലി വാ​ങ്ങി​യാ​ണ് ഷാ​നു​വി​നെ​യും സം​ഘ​ത്തെ​യും വി​ട്ട​യ​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ബി​ജു അ​റി​യി​ക്കു​ക​യും ചെ​യ്തി​ല്ല. ഇ​തോ​ടെ​യാ​ണ് എ​എ​സ്ഐ​യും ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​ത്.



Share this News Now:
  • Google+
Like(s): 173