29 May, 2018 11:21:45 PM


ഡ്രൈ​വ​ര്‍​മാ​ര്‍ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ചാല്‍ പിഴ ഈടാക്കാം - ഡി​ജി​പി

മോ​ട്ടോ​ര്‍​വാ​ഹ​ന (ഡ്രൈ​വിം​ഗ് റെ​ഗു​ലേ​ഷ​ന്‍) നി​യ​മ പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്




തിരുവനന്തപുരം: വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കാ​മെ​ന്ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കേ​ന്ദ്ര ഉ​പ​രി​ത​ല മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മോ​ട്ടോ​ര്‍​വാ​ഹ​ന (ഡ്രൈ​വിം​ഗ് റെ​ഗു​ലേ​ഷ​ന്‍) നി​യ​മ പ്ര​കാ​ര​മാ​ണ് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​ട്ട​ത്. റോ​ഡു​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി ഭേ​ദ​ഗ​തി ചെ​യ്ത മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മം (ഡ്രൈ​വിം​ഗ് റെ​ഗു​ലേ​ഷ​ന്‍ ആ​ക്ട്) ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചി​ട്ടു​ണ്ട്. 

ഡ്രൈ​വ​ര്‍​മാ​ര്‍ കൈ​വ​ശം വ​യ്ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ളോ ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളോ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് നി​യ​മ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന വേ​ള​യി​ല്‍ പോ​ലും ഇ​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഭേ​ദ​ഗ​തി ചെ​യ്ത ച​ട്ട​ങ്ങ​ളി​ല്‍ 37ാമ​ത് നി​ര്‍​ദേ​ശ​മാ​യാ​ണ് ഇ​ക്കാ​ര്യം പ​രാ​മ​ര്‍​ശി​ച്ച​ത്



Share this News Now:
  • Google+
Like(s): 101