29 May, 2018 10:46:38 PM


കെ​വി​ന്‍റെ കൊലപാതകം: മൂന്ന് പ്രതികള്‍ റിമാന്‍റില്‍

മുഖ്യപ്രതി ഷാനു, ചാക്കോ, ഡ്രൈവര്‍ മനു എന്നിവരെ കോട്ടയത്തേക്ക് കൊണ്ടുവരുന്നു



കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ആദ്യം അറസ്റ്റിലായ മൂന്ന് പ്രതികളെ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പതിമൂന്ന് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. റി​യാ​സ്, നി​യാ​സ്, ഇ​ഷാ​ൻ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കൊ​ല​ക്കു​റ്റ​മു​ൾ​പ്പെ​ടെ അ​ഞ്ച് വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. 

പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യു​ള്ള റി​പ്പോ​ർ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം​ചേ​ര​ലും പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വൈദ്യപരിശോധനയ്ക്കും ശേഷം വൈകിട്ട് ഏഴ് മണിയോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. തിരിച്ചറിയല്‍ പരേഡ് നടക്കാനുള്ളതിനാല്‍  മുഖം മറച്ചാണ് പോലീസ് പ്രതികളെ സ്റ്റേഷനു പുറത്തേക്കിറക്കിയത്. 

കെ​വി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി



പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല​യു​ടെ ഇ​ര​യാ​യ കെ​വി​നു നാട് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​ നല്‍​കി. ഭാ​ര്യ നീ​നു​വും ബ​ന്ധു​ക്ക​ളു​മ​ട​ക്കം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ന​ട്ടാ​ശേ​രി  പി​ലാ​ത്ത​റ കെ​വി​ൻ പി. ​ജോ​സ​ഫി(23)​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം ന​ല്ലി​ട​യ​ൻ ദേ​വാ​ല​യ​ത്തിൽ സം​സ്ക​രി​ച്ചു.  ​

കു​ന്നു​മ്മ​ൽ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷ​മാ​ണ് വൈ​കി​ട്ട് അ​ഞ്ചോ​ടെ ന​ല്ലി​ട​യ​ൻ പ​ള്ളി​യി​ൽ സം​സ്കാ​ര​ത്തി​നാ​യി മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് വീ​ട്ടി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​പ്പോ​ൾ കാ​ണാ​നാ​യി എ​ത്തി​യ​ത്. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​ത്.





Share this News Now:
  • Google+
Like(s): 950