29 May, 2018 07:01:07 PM


കെ​വി​ൻ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​രാ​ൾ കൂ​ടി അറസ്റ്റില്‍

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന മ​നു​വാണ് പു​ന​ലൂ​രി​ൽ പിടിയിലായത്




കൊല്ലം: കെ​വി​ൻ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. കെ​വി​നെ കോ​ട്ട​യം മാ​ന്നാ​ന​ത്തെ വീ​ട്ടി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ പു​ന​ലൂ​ർ സ്വ​ദേ​ശി മ​നു​വാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പു​ന​ലൂ​രി​ൽ ​നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച ആ​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് കെ​വി​നെ കോ​ട്ട​യം മാ​ന്നാ​ന​ത്തെ വീ​ട്ടി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ അ​ക്ര​മി സം​ഘം എ​ത്തി​യ​ത്. ഇ​തി​ൽ‌ ഒ​രു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് മ​നു​വാ​യി​രു​ന്നു. ഷാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കെ​വി​നെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​ന​ലൂ​രി​ന് സ​മീ​പം ചാ​ലി​യ​ക്ക​ര തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കേ​സി​ൽ ഇ​തോ​ടെ മു​ഖ്യ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. കേ​സി​ൽ മൊ​ത്തം 13 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. മു​ഖ്യ​പ്ര​തി​യാ​യ ഷാ​നു ചാ​ക്കോ​യും പി​താ​വ് ചാ​ക്കോ ജോ​ണും ഇ​ന്ന് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ക​ണ്ണൂ​രി​ലെ ക​രി​ക്കോ​ട്ട​ക്ക​രി സ്റ്റേ​ഷ​നി​ലാ​ണ് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്. ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ര​ക്ഷ​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്



Share this News Now:
  • Google+
Like(s): 124