Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

29 May, 2018 03:11:41 PM


കെവിന്‍ വധം: മുഖ്യപ്രതി ഷാനുവും പിതാവ് ചാക്കോയും അറസ്റ്റില്‍

അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെ




കണ്ണൂർ: കെവിൻ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും പോലീസ് പിടിയിലായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ പോലീസ് കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് തന്നെ കോട്ടയത്തേക്ക് കൊണ്ടുവരും. ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റ്.

കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കെവിന്‍റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക



Share this News Now:
  • Google+
Like(s): 227