29 May, 2018 12:46:30 PM


കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു




ദില്ലി: കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹട്ടി ഹൈക്കോടി ചീഫ് ജസ്റ്റിസിനു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.


റിട്ടയേഡ് ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. സംസ്ഥാനത്തിന്‍െ 23-ാം ഗവര്‍ണറും രണ്ടാം മലയാളി ഗവര്‍ണറുമാണ് കുമ്മനം രാജശേഖരന്‍.



Share this News Now:
  • Google+
Like(s): 157